English| മലയാളം
shornur

കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊര്‍ണൂര്‍. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ മംഗലാപുരം-ഷൊര്‍ണൂര്‍ റെയില്‍ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയില്‍ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷന്‍ ഷൊര്‍ണൂരാണ്.