English| മലയാളം

ആമുഖം

കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊര്‍ണൂര്‍. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ മംഗലാപുരം-ഷൊര്‍ണൂര്‍ റെയില്‍ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയില്‍ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്.  കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷന്‍ ഷൊര്‍ണൂരാണ്.

 

 

പൊതുവിവരങ്ങള്‍


ജില്ല                                           : പാലക്കാട് 
വിസ്തീര്‍ണ്ണം                           : 32.33 ച.കി.മി
കോഡ്                                      : M090200
വാര്‍ഡുകളുടെ എണ്ണം            : 33
ജനസംഖ്യ                                 : 43528(2011 ലെ സെന്‍സസ് പ്രകാരം)
പുരുഷന്മാര്‍                           : 20755
സ്ത്രീകള്‍                                : 22773

പട്ടികജാതി ജനസംഖ്യ            : 9995

പട്ടികവര്‍ഗ്ഗം                            : 13

വീടുകളുടെ എണ്ണം                  : 10407
നഗരസഭയുടെ ഗ്രേഡ്               : രണ്ട്.
Source : Census data 2011