English| മലയാളം

വിവരണം

വില്ലേജ്                       :   ഷൊര്‍ണ്ണൂര്‍ 1, ഷൊര്‍ണ്ണൂര്‍ 2
താലൂക്ക്                       :   ഒറ്റപ്പാലം
അസംബ്ളി മണ്ഡലം    :   പട്ടാമ്പി
പാര്‍ലമെന്റ് മണ്ഡലം    :   ഒറ്റപ്പാലം

 

അതിരുകള്‍

 

കിഴക്ക് : കണ്ണിയാംപുറം തോട്,വാണിയംകുളം, ചളവറ പഞ്ചായത്തുകള്‍,പടിഞ്ഞാറ് : ഓങ്ങല്ലൂര്‍ പഞ്ചായത്ത്,തെക്ക് : ഭാരതപ്പുഴ,വടക്ക് : ചളവറ, വല്ലപ്പുഴ പഞ്ചായത്തുകള്‍.

 

ഭൂപ്രകൃതി

 

സമതലം, ചെറിയചരിവ്, കുന്നിന്‍മണ്ട, താഴ്‌വാരങ്ങള്‍, കുത്തനെയുള്ള ഇറക്കവും, കയറ്റവും എന്നിങ്ങനെ ഈ നഗരസഭയിലെ ഭൂപ്രകൃതിയെ തരം തിരിക്കാം. ചെളിയും മണലും കലര്‍ന്ന മണ്ണ്, ചുവപ്പുമണ്ണ്, ഉരുളന്‍ കല്ലു നിറഞ്ഞ മണ്ണ്, പാറകള്‍, വെട്ടുപാറ, ചെമ്മണ്ണും, വെട്ടുകല്ലും, ചെളിമണ്ണ്, വെട്ടുകല്ല് കലര്‍ന്ന ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങള്‍.

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

അന്തിമഹാകാളന്‍ ക്ഷേത്രം, ആര്യന്‍കാവ്, ഷൊര്‍ണ്ണൂര്‍ ഇരട്ട അമ്പലം, പരുത്തിപ്ര മുത്തപ്പന്‍ ക്ഷേത്രം, ശനീശ്വര അമ്പലം, കൈല്യാട് കാവ് ഇവ കൂടാതെ ഒട്ടനവധികാവുകളും ഉണ്ട്.

 

ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍

 

കേരളത്തിലെ ഏക സ്ഥാപനമായ ഷൊര്‍ണ്ണൂര്‍ പ്രിന്റിംഗ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ നഗരസഭാ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്.